പരിയാരം :നീറ്റ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ 9ാം റാങ്കും, അഖിലേന്ത്യാതലത്തിൽ 462ാം റാങ്കും കരസ്ഥമാക്കി പരിയാരത്തിന്റെ അഭിമാനമായി മാറിയ അനുജിത്ത് എ.പി യെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് കെ വി സുരാഗ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിയാരം ഗ്രാമ പഞ്ചായത്ത് അംഗം ദൃശ്യ ദിനേശൻ സ്നേഹോപഹാരം കൈമാറി. കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം, തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ജാനകി വണ്ണാരത്ത്, കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി പ്രജിത് റോഷൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സജിൻ വണ്ണാരത്ത്, അജ്നാസ് ഇരിങ്ങൽ, ജീസൺ ലൂയിസ്, പ്രേമൻ വണ്ണാരത്ത്, ഗായത്രി സജിൻ, വർഷ. ബി, സന്ദീപ് പരിയാരം എന്നിവർ നേതൃത്വം നൽകി.
The Indian Youth Congress Pariyaram Mandal Committee congratulated Anujit for his excellent performance in the NEET exam.